ചെന്നൈ : വെട്രിവേല്‍ യാത്ര നടത്തിയതിന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ എല്‍.മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. എച്ച്.രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ മുരുകന്‍ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ദർശനമാണ് വെട്രിവേൽ യാത്ര ,ഇതിൽ പങ്കെടുത്തവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
യാത്രക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല എന്ന കാരണമാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത് . എന്നാൽ യാത്ര പുറപ്പെടുന്നതിനു തൊട്ടു മുൻപും താൻ അധികൃതരെ അറിയിച്ചിരുന്നതായി എൽ മുരുകൻ പറഞ്ഞു .മാത്രമല്ല ഒരു ഭക്തന്‍ എന്ന നിലയില്‍ മുരുകനെ കാണാനും തൊഴാനുമുളള അവകാശം ഹനിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവള്ളൂർ ജില്ലയിലെ തിരുത്തണി ക്ഷേത്രത്തിൽ നിന്നാണ് തീർത്ഥാടനം ആരംഭിച്ചത് .
















Comments