ഡൽഹി: കൊറോണയുടെ മൂന്നാം ഘട്ട വ്യാപനം ഉടൻ അവസാനിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മാസ്ക് ധരിക്കുന്നത് എല്ലാവരും ശീലമാക്കണമെന്നും, ഒന്നും,രണ്ടും ഘട്ടം പോലെ കൊറോണയുടെ മൂന്നാം ഘട്ട വ്യാപനവും വളരെ പെട്ടന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
‘കൊറോണയ്‌ക്ക് മരുന്ന് ലഭിക്കുന്നത് വരെ മാസ്കാണ് മരുന്ന്. രോഗത്തെ പ്രതിരോധിക്കാനുളള സംരക്ഷണ കവചമാണ് ഇത്. അതുകൊണ്ട് എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കേണ്ടതാണ്. ജനങ്ങൾ കഴുത്തിലും, മുക്കിന് താഴെയായും മാസ്ക് ധരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാസ്ക് ധരിച്ചാൽ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയാം. പക്ഷെ സാഹചര്യം മനസ്സിലാക്കുക’. നമുക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഇന്ത്യയിൽ കൊറോണ വ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ പ്രയാസം നേരിട്ട സംസ്ഥാനമാണ് ഡൽഹി. എന്നാൽ ഇപ്പോൾ കൊറോണ കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments