ഗുവാഹത്തി: അസമിലെ കാമാഖ്യ ദേവാലയം സ്വർണം പൂശാൻ 20 കിലോ സ്വർണം നൽകി മുകേഷ് അംബാനി. കഴിഞ്ഞ തവണ ക്ഷേത്ര ദർശനത്തിന് എത്തിയപ്പോഴാണ് അംബാനി ക്ഷേത്ര മാനേജ്മന്റിന് സ്വർണം വാഗ്ദാനം ചെയ്തത്. തുടർന്ന് കഴിഞ്ഞ മാസമാണ് പണി തുടങ്ങിയത്.
ക്ഷേത്രത്തിൽ സ്വർണം പൂശുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് തന്നെയാണ് ജോലികൾക്കുള്ള എൻജിനീയർമാരെ ചുമതലപ്പെടുത്തിയത്.
ക്ഷേത്ര ഗോപുരത്തിന്റെ മുകൾ ഭാഗം നേരത്തെ സ്വർണം പൂശിയിരുന്നു. ബാക്കി ഭാഗമാണ് ഇപ്പോൾ സ്വർണം പൂശുന്നത്. കനത്ത സുരക്ഷയും ക്ഷേത്രത്തിന് ഒരുക്കിയിട്ടുണ്ട്. ദീപാവലിക്ക് മുൻപ് ജോലികൾ പൂർത്തിയാകുമെന്നും ക്ഷേത്ര ദർശനത്തിന് അംബാനി എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
Comments