വാഷിംഗ്ടൺ: അമേരിക്കയിൽ തുടർച്ചയായ നാലാം ദിവസവും വോട്ടെണ്ണൽ പുരോഗമിക്കെ ട്രംപിന് ഉപദേശവുമായി ജോ ബൈഡൻ. നമ്മൾ എതിരാളികളായിരിക്കാം, എന്നാൽ ശത്രുക്കളല്ലെന്ന് ബൈഡൻ ട്വിറ്ററിൽ കുറിച്ചു.
We may be opponents — but we are not enemies.
We are Americans.
— Joe Biden (@JoeBiden) November 7, 2020
ഫലം വന്നിരിക്കുന്ന സീറ്റുകളിൽ ബൈഡന് 253ഉം ട്രംപിന് 214മാണുള്ളത്. ജയിക്കാൻ വേണ്ട ആകെ സീറ്റുകൾ 270 ആണ്. 50ൽ 44 സംസ്ഥാനങ്ങളുടെ ഫലങ്ങളാണ് ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നത്.
അതേസമയം ആറു സംസ്ഥാനങ്ങളിലെ ഫലങ്ങളെ ചൊല്ലിയാണ് ഇരു സ്ഥാനാർത്ഥികളും വിജയം അവകാശപ്പെടുന്നത്. വോട്ടുകളുടെ എണ്ണത്തിൽ പെൻസിൽവാനിയയിൽ ബൈഡന് ലീഡ് ലഭിച്ചതോടെയാണ് ഡെമോക്രറ്റുകൾ ആഘോഷം തുടങ്ങിയത്. ഇടയ്‌ക്കിടയക്ക് ജയിച്ചെന്ന അവകാശവാദം ഉന്നയിക്കുന്നത് ശരിയല്ലെന്നാണ് ട്രംപ് ബൈഡനെതിരെ ഉന്നയിക്കുന്ന ആക്ഷേപം.
















Comments