കാബൂള്‍: അഫ്ഗാന്‍ നയത്തില്‍ കാതലായ മാറ്റം വരുത്തുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൂചനകളില്‍ അസ്വസ്ഥമായി താലിബാന്‍ ഭരണകൂടം. അമേരിക്കയുടെ മദ്ധ്യസ്ഥതയിലാണ് തങ്ങളും അഫ്ഗാനും തമ്മില്‍ സമാധാന ഉടമ്പടി ഒപ്പുവെച്ചത്. അതില്‍ അമേരിക്ക മാറ്റം വരുത്തില്ലെന്നാണ് കരുതുന്നതെന്നും താലിബാൻ അഭിപ്രായപ്പെട്ടു.
അഫ്ഗാനുമായി താലിബാന്‍ നടത്തിവന്ന സംഘര്‍ഷത്തിന് ഒരു കാരണം വിദേശ സേനകളുടെ സാന്നിദ്ധ്യമാണ്. സമാധാന ചര്‍ച്ചകളില്‍ അമേരിക്കയ്‌ക്ക് മുന്നില്‍ തങ്ങള്‍ വെച്ച ഒരു നിലപാട് സൈനിക പിന്മാറ്റത്തെ ക്കുറിച്ചായിരുന്നു. അന്നെടുത്ത നിലപാട് തിരുത്തുന്നത് ശരിയല്ലെ ന്നാണ് താലിബാന്‍ ബൈഡനെ അറിയിച്ചിരിക്കുന്നത്.
അഫ്ഗാനിലെ സമാധാന ഉടമ്പടി പ്രകാരം അഞ്ചു ഘട്ടമായി ഒന്നര ലക്ഷം സൈനികരെ അമേരിക്ക പതിനയ്യായിരത്തിലേക്ക് കുത്തനെ കുറച്ചിരുന്നു. എന്നാൽ നിലവിലെ സൈനിക ശേഷി മേഖലയിലെ ഭീകരതയെ തടയാന്‍ പര്യാപ്തമല്ലെന്ന ബൈഡന്റെ നയമാണ് താലിബാനെ ഞെട്ടിച്ചത്.
അഫ്ഗാനുമായി സമാധാനം എന്നത് കരാറില്‍ മാത്രം ഒതുക്കിയ താലിബാന്‍ പിന്നീട് തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഭീകരാക്രമണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബൈഡന്‍ പലതവണ വിമര്‍ശിച്ചിരുന്നു. ഒപ്പം അഫ്ഗാനിലും ഇറാഖിലും അമേരിക്കയുടേയും സഖ്യസേനകളുടേയും സൈനിക ശേഷി കൂട്ടേണ്ടത് ഭീകരതയെ നേരിടാന്‍ അത്യന്താപേക്ഷിതമാണെന്ന വാദവും ബൈഡന്‍ ഉയർത്തിയിരുന്നു.
















Comments