ഹിന്ദി അറിയാത്തവരും അറിയുന്നവരും രാഷ്‌ട്രീയ വിരോധം മാത്രം ഉദ്ദേശിച്ച് നരേന്ദ്രമോദിക്കെതിരെ ഉന്നയിക്കുന്ന ഒരു സ്ഥിരം ചോദ്യമാണ് പതിനഞ്ച് ലക്ഷം എവിടെയെന്ന്. കള്ളപ്പണക്കാരുടെ കള്ളപ്പണം തിരിച്ചു കൊണ്ടു വന്നാൽ ഓരോ ഭാരതീയനും പതിനഞ്ച് ലക്ഷം എന്ന കണക്കിൽ അത്രയും ബൃഹത്തായി കള്ളപ്പണം പുറത്തുണ്ട് എന്ന് മോദി പറഞ്ഞതായിരുന്നു വക്രീകരിച്ച് ഈ ചോദ്യത്തിന് ആധാരമാക്കിയത്. പച്ചക്കള്ളവും വ്യാജ പ്രചാരണവുമാണെങ്കിലും നിരന്തരം എല്ലായിടത്തും അതുന്നയിക്കാൻ മോദി വിരുദ്ധർ പരമാവധി ശ്രമിക്കാറുണ്ട്. അതേസമയം ജനപ്രിയ പദ്ധതികളിലൂടെ അർഹതപ്പെട്ടവരുടെ അക്കൗണ്ടിൽ സബ്സിഡികളും സഹായങ്ങളും ലഭിക്കുന്നുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന സത്യവുമാണ്.
ഭവന വായ്പയെടുത്ത ഒരാളുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബാങ്ക് ലോൺ പാസാക്കിയാൽ അതിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി സ്വന്തം അക്കൗണ്ടിലെത്തിയത് കണ്ടാണ് ആൾ ഞെട്ടിയിരിക്കുന്നത്. മോദിയെക്കൊണ്ട് ബുദ്ധിമുട്ടായല്ലോ എന്ന് തുടങ്ങുന്ന കുറിപ്പ് ഫേസ്ബുക്കിൽ ചർച്ചയാവുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
മോദിയെകൊണ്ട് ബുദ്ധിമുട്ടായല്ലോ !
മകനൊരു ഭവന വായ്പ എടുത്തിരുന്നു, ഇക്കഴിഞ്ഞ ജനുവരിയിൽ.
കഴിഞ്ഞ ദിവസം അക്കൗണ്ട്ൽ 2,30,000 രൂപ ക്രെഡിറ്റ് ആയിരിക്കുന്നു.
കേന്ദ്ര സർക്കാർ വക സബ്സിഡി ആണത്രേ, പ്രത്യേകം അപേക്ഷയോ കിടുതാപ്പുകളോ വേണ്ടപോലും ! ബാങ്ക് ലോൺ പാസ്സാക്കിയാൽ സബ്സിഡി 18 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് അവർ ബാങ്കിൽ കൊടുത്ത രേഖകളുടെ മാത്രം അടിസ്ഥാനത്തിൽ ലഭിക്കും.
അപ്പോൾ ഇന്ത്യയൊട്ടാകെ എത്ര ലക്ഷം / കോടി കുടുംബങ്ങൾക്ക് ഈ സഹായം ലഭിച്ചു കാണും!!
എന്നിട്ടും ഒരു ഒച്ചയും വിളിയും നെഞ്ചത്തടിയും ഒരിടത്തുനിന്നും കേട്ട ഓർമ്മയില്ല.🤔
Comments