വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വാഗ്വാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ജോ ബൈഡന് നേടിയ മുന്‍തൂക്കത്തെ അംഗീകരിക്കാന്‍ തയ്യാറാകാതെ ആരോപണങ്ങളുമായി ട്രംപ് വീണ്ടും രംഗത്തെത്തി. ഇതിനിടെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതവും സുതാര്യവും ജനകീയ പങ്കാളിത്തവുമുണ്ടായ തെരഞ്ഞെടുപ്പാണ് നടന്നതെന്ന വെളിപ്പെടുത്തലുമായി കമ്മീഷനും രംഗത്തെത്തി.
വോട്ടിംഗിംല്‍ തിരിമറി നടന്നെന്ന ട്രംപിന്റെ വാദത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. സൈബര്‍ സുരക്ഷാ വിഭാഗവും തട്ടിപ്പു നടന്നതായുള്ള എല്ലാ സാദ്ധ്യതകളേയും തള്ളിക്കളഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് രീതികളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പക്ഷെ ഏറ്റവും മികച്ച രീതിയിലാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്. വോട്ടര്‍മാരും എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് വോട്ടിംഗിനോട് സഹകരിച്ചുവെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. സംശയങ്ങൾ വരുമ്പോള്‍ ചോദ്യങ്ങളുയരും. അത് തങ്ങള്‍ക്ക് നേരെ വരുന്നതിനെ സ്വാഗതം ചെയ്യുന്നു. കാരണം ഇലക്ഷന്‍ കമ്മീഷനാണ് ഇത്തരം വിഷയത്തിലെ ആധികാരികവും സത്യസന്ധവുമായ സംവിധാനം എന്നതുകൊണ്ടാണെന്നും സൈബര്‍ ഏജന്‍സി മേധാവി ക്രിസ് ക്രെബ്‌സ് പറഞ്ഞു.
















Comments