ബെര്‍ലിന്‍: നേഷന്‍സ് ലീഗിലെ പോരാട്ടങ്ങള്‍ക്കായി ഫുട്‌ബോള്‍ ലോകചാമ്പ്യന്മാര്‍ ക്കെല്ലാം നാളെ പോരാട്ടം. മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സും, ജര്‍മ്മനിയും സ്‌പെയിനും നാളെ ഇറങ്ങും. ഇവര്‍ക്കൊപ്പം നെതര്‍ലാന്റ്‌സ്, റഷ്യ, സ്വീഡന്‍, ക്രൊയേഷ്യ, സ്വിറ്റ്‌സര്‍ലാന്റ്, സ്ലോവാക്യ, സ്‌കോട്ട്‌ലാന്റ്, തുര്‍ക്കി എന്നിവര്‍ക്കും നാളെ മത്സരമുണ്ട്.
നാളെ ആദ്യം ജര്‍മ്മനി-ഉക്രയിന്‍ പോരാട്ടമാണ്. നേഷന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചാം മത്സരത്തിനാണ് മുന്‍ ചാമ്പ്യന്മാര്‍ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റിനോട് 3-3ന് സമനില വഴങ്ങേണ്ടി വന്ന ക്ഷീണത്തിലാണ് ജര്‍മ്മനി.
രണ്ടാം മത്സരത്തില്‍ ഫ്രാന്‍സ് കരുത്തരായ പോര്‍ച്ചുഗലിനെതിരെയാണ് കളിക്കുന്നത്.ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ ക്രൊയേഷ്യയെ 2-1ന് ഫ്രാന്‍സ് തോല്‍പ്പിച്ചപ്പോള്‍ സ്വീഡനെ 3-0ന് തകര്‍ത്താണ് ക്രിസ്റ്റ്യാനോയുടെ ടീമിന്റെ വരവ്. സ്‌പെയിന്‍ നാളെ ഏറ്റുമുട്ടുന്നത് സ്വിറ്റ്‌സര്‍ ലാന്റിനോടാണ്. മുന്‍ മത്സരങ്ങളിലെല്ലാം എതിരില്ലാത്ത ഒരു ഗോളിന് മാത്രമാണ് സ്‌പെയിന്‍ എതിരാളികളെ തോല്‍പ്പിച്ചത്. മറ്റ് പോരാട്ടങ്ങളില്‍ സ്വീഡന്‍ ക്രൊയേഷ്യയുമായും റഷ്യ തുര്‍ക്കിയോടും ഏറ്റുമുട്ടും.
















Comments