ലിസ്ബണ്‍: നേഷൻസ് ലീഗിൽ പോര്‍ച്ചുഗലിനെതിരെ ഫ്രാന്‍സിന് ജയം. എതിരില്ലാത്ത ഒറ്റ ഗോളിനാണ് എംബാപ്പെയില്ലാതെ ഇറങ്ങിയ ഫ്രഞ്ച് നിര ക്രിസ്റ്റിയാനോയുടെ ടീമിനെ തോല്‍പ്പിച്ചത്. ഫ്രാന്‍സിനായി എന്‍ ഗോളോ കാന്റേയാണ് വിജയഗോള്‍ നേടിയത്. കളിയുടെ 53-ാം മിനിറ്റിലാണ് ഗോള്‍ വീണത്. ഫ്രാന്‍സിനായി 44 മത്സരം കളിച്ച കാന്റേയുടെ രണ്ടാം ഗോളാണ് നേഷന്‍സ് ലീഗില്‍ വലയിലെത്തിയത്.
തുല്യശക്തികളുടെ പോരാട്ടം എന്ന് വിശേഷിപ്പിച്ച മത്സരത്തില്‍ നേരിയ മുന്‍തൂക്കം സ്വന്തം നാട്ടില്‍ കളിച്ച പോര്‍ച്ചുഗലിനായിരുന്നു. മികച്ച പാസ്സുകളുമായി മുന്നേറിയ ആതിഥേയര്‍ 18 ഷോട്ടുകളുതിര്‍ത്തിട്ടും ഗോളവസരം സൃഷ്ടിക്കാനായില്ല. ലക്ഷ്യത്തിന് നേരെ 6 തവണ ഷോട്ടുതിര്‍ത്തതും ഗോളില്‍ കാലാശിച്ചില്ല. 8 കോര്‍ണറുകള്‍ ലഭിച്ചിട്ടും ക്രിസ്റ്റിയാനോ അടക്കം നടത്തിയ പരിശ്രമം വിജയിച്ചില്ല. ഫ്രാന്‍സിന് കിട്ടിയ ഏഴവസരങ്ങളിലൊന്നാണ് ഗോളായി മാറിയത്. ഗ്രൂപ്പ് എയിലെ മത്സരശേഷം ഇന്നലത്തെ ജയത്തോടെ ഫ്രാന്‍സാണ് മുന്നില്‍. അഞ്ചില്‍ നാലു ജയങ്ങളോടെ 13 പോയിന്റാണ് ഫ്രഞ്ച് നിരയ്‌ക്കുള്ളത്.10 പോയിന്റുകളോടെ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താണ്. ക്രൊയേഷ്യയും സ്വീഡവുമാണ് മൂന്നും നാലും സ്ഥാനത്തുള്ളത്.
















Comments