മിലാന്‍: നേഷന്‍സ് ലീഗില്‍ മുന്‍ ലോകചാമ്പ്യനായ ഇറ്റലിയ്‌ക്കും ഗ്രൂപ്പില്‍ ബിയില്‍ ഇംഗ്ലണ്ടിനും നാളെ പോരാട്ടം. ഗ്രൂപ്പ് എയില്‍ ഇറ്റലി പോളണ്ടിനേയും ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട് കരുത്തരായ ബെര്‍ജിയത്തിനോടുമാണ് ഏറ്റുമുട്ടുന്നത്. ഇരുടീമുകളും അഞ്ചാമത്തെ മത്സരമാണ് കളിക്കാനിറങ്ങുന്നത്.
ഇറ്റലി ആദ്യ മത്സരത്തില്‍ ബോസ്‌നിയയോടെ സമനില വഴങ്ങിയതാണ് ഗ്രൂപ്പില്‍ താഴോട്ട് പോകാന്‍ കാരണം.രണ്ടാം മത്സരത്തിലില്‍ നെതര്‍ലാന്റിനെ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. പോളണ്ടിനെതിരെ ആദ്യ മത്സരത്തിലും ഗോള്‍രഹിത സമനില വഴങ്ങേണ്ടിവന്ന ഇറ്റലി നെതര്‍ലാന്റിനെതിരെ രണ്ടാം മത്സരത്തില്‍ വീണ്ടും 1-1 സമനില വഴങ്ങിയതോടെ ഇനി ഗ്രൂപ്പില്‍ മുന്നേറാന്‍ മികച്ച ജയം അനിവാര്യമാണ്.
ഐസ്‌ലന്റിനെ 1-0ന് തോല്‍പ്പിച്ചെങ്കിലും ഡെന്‍മാര്‍ക്കിനോട് ഗോള്‍രഹിത സമനില വഴങ്ങേണ്ടിവന്ന ഇംഗ്ലീഷ് നിര രണ്ടാം മത്സരത്തില്‍ 0-1ന് തോല്‍വിയും ഏറ്റുവാങ്ങി. ബെല്‍ജിയത്തിനോട് ആദ്യ പോരാട്ടത്തില്‍ 2-1ന്റെ ജയം നേടിയാണ് ഇംഗ്ലണ്ട് നാളെ അതേ ടീമിനെതിരെ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്.
















Comments