ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോളിലെ തകര്‍പ്പന്‍ ഫോര്‍വേഡായിരുന്ന വെയിന്‍ റൂണിയുടെ നേട്ടങ്ങള്‍ തകര്‍ക്കാന്‍ ഹാരീ കെയിനാകുമെന്ന അവകാശവാദവുമായി ഇംഗ്ലീഷ് പരിശീലകന്‍ ഗാരെത്ത് സൗത്ത്‌ഗേറ്റ്. സ്വന്തം നേട്ടങ്ങളെക്കുറിച്ച് ഒട്ടും ആശങ്കയില്ലാത്ത ലോകോത്തര താരമാണ് ഹാരി കെയിന്‍. എന്നാല്‍ നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ പുറകേ എത്തുമെന്നാണ് ഗാരെത്ത് പറയുന്നത്. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും ഗോള്‍വേട്ടക്കാരനായിരുന്ന വെയിന്‍ റൂണിയുടെ ഗോളെണ്ണത്തെ മറികടക്കാന്‍ ഹാരീ കെയിനാണ് ഏറ്റവും സാദ്ധ്യതയുള്ളതെന്നാണ് ഗാരെത്ത് ഉറപ്പിച്ചു പറയുന്നത്.
2015ല്‍ ഇംഗ്ലീഷ് ടീമിന്റെ ഭാഗമായ ശേഷം 27കാരനായ ഹാരീ കെയിന്‍ രാജ്യത്തിനായി 32 ഗോളുകള്‍ അടിച്ചുകഴിഞ്ഞു. 53 ഗോളുകള് നേടിയശേഷമാണ് അന്താരാഷ്‌ട്ര മത്സരങ്ങളില്‍നിന്നും റൂണി പിന്മാറിയത്. ബെല്‍ജിയത്തിനെതിരെ അന്താരാഷ്‌ട്ര രംഗത്തെ 50-ാം മത്സരത്തിനാണ് ഹാരീ കെയിന്‍ കളിക്കാനിറങ്ങുന്നത്.
















Comments