പാരീസ്: എ.ടി.പി ടൂര്‍ ഫൈനല്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് തോല്‍വി. റൗണ്ട് റോബിനിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലാണ് ജോക്കോവിച്ചിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. ഡാനിയേല്‍ മെഡ്‌വെദേവാണ് ജോക്കോവിച്ചിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മെഡ് വേദേവ് സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ചത്.
രണ്ടു സെറ്റുകളും 6-3, 6-3നാണ് ജോക്കോവിച്ച് അടിയറ വെച്ചത്. എ.ടി.പി പോരാട്ടങ്ങളില്‍ ഇന്നലെ നദാലിന്റെ തോല്‍വിക്ക് പിന്നാലെയാണ് ജോക്കോവിച്ചിനേയും യുവതാരങ്ങള്‍ മുട്ടുകുത്തിച്ചത്. ഇന്ന് നടക്കുന്ന മത്സരത്തിൽ നദാലിനെ തോല്‍പ്പിച്ച ഡോമിനിക് തീം റൂബലേവിനെ നേരിടും.
Comments