വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധിസഭയുടെ പരമോന്നത സ്ഥാനത്ത് നാന്‍സി പെലോസിയെ വീണ്ടും അവരോധിച്ച് പ്രതിനിധികള്‍. അമേരിക്കന്‍ പ്രസിഡന്റ് മാറുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡെമോക്രാറ്റ് പ്രതിനിധിയായ നാൻസി പെലോസിക്ക് രണ്ടു വർഷം കൂടി നീട്ടി നൽകാനാണ് സഭ തീരുമാനം എടുത്തത്. ട്രംപുമായി തന്റെ അഭിപ്രായവ്യത്യാസം തുറന്നു പറഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയ നേതാവാണ് പെലോസി. ഡെമോക്രാറ്റുകള്‍ക്ക് മേൽക്കൈ വന്നതോടെ പെലോസിയെ തുടരാന്‍ അനുവദിച്ചിരിക്കുകയാണ്.
സ്പീക്കര്‍ക്കായുള്ള മുഴുവന്‍ സഭയുടെ വോട്ടെടുപ്പ് ഔദ്യോഗികമായി ജനുവരിയില്‍ നടക്കും. പുതിയ പ്രസിന്‍ഡിന്റെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടക്കാറ്. 2019ല്‍ തന്നെ സ്പീക്കറെന്ന നിലയില്‍ തുടരുന്നതിന് തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് നാന്‍സി പെലോസി സഭയെ അറിയിച്ചിരുന്നു. എന്നാൽ ബൈഡന്റെ വിജയത്തോടെ സ്പീക്കർ സ്ഥാനത്ത് തുടരാൻ സന്നദ്ധമാണെന്ന രീതിയിൽ പെലോസി പ്രസ്താവന നടത്തിയിരുന്നു. ബൈഡനോടൊപ്പം പ്രവർത്തിക്കാൻ താൻ കാത്തിരിക്കുകയാണെന്നായിരുന്നു പെലോസിയുടെ പ്രസ്താവന.
















Comments