ശ്രീനഗര്‍: ജമ്മുകശ്മീരിനേയും ലഡാക്കിനേയും പതിറ്റാണ്ടുകളോളം അകറ്റിനിര്‍ത്തിയ 370-ാം വകുപ്പ് റദ്ദാക്കിയ വിഷയത്തില്‍ രണ്ടഭിപ്രായത്തില്‍പ്പെട്ട് ഫറൂഖ് അബുദുള്ളയും മെഹബൂബയും. ലഡാക്കിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റേയും പിഡിപിയുടേയും നേതാക്കള്‍ 370-ാം വകുപ്പ് വന്നതിനെ അനുകൂലിച്ച് സംസാരിച്ചാണ് ജനങ്ങളെ സമീപിച്ചത്. വരാനിരിക്കുന്ന ജമ്മുകശ്മീര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ പക്ഷെ 370-ാം റദ്ദാക്കിയതിനെതിരെ പരമാവധി ജനവികാരം ഇളക്കാന്‍ നോക്കുന്ന ഫറൂഖ് അബ്ദുള്ളയുടെ നയമാണ് പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരി ക്കുന്നത്.
കേന്ദ്രഭരണ പ്രദേശമാക്കി പ്രഖ്യാപിച്ച് 2019 ആഗ്സ്റ്റ് മുതല്‍ നടന്നുവരുന്ന ഭരണത്തില്‍ ജമ്മുകശ്മീരിലേയും ലഡാക്കിലേയും നിരവധി പൊതു വിഷയങ്ങള്‍ ബി.ജെ.പി പുറത്തുകൊണ്ടുവന്നതാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വത്തെ ചൊടിപ്പിച്ചത്. അഴിമതി സാര്‍വ്വത്രികമാക്കി ഒരു കുടുംബ ഭരണം ജമ്മുകശ്മീരിനെ കട്ടുമുടിപ്പിച്ചുവെന്ന ആരോപണമാണ് ബി.ജെ.പി ഉയര്‍ത്തിയത്. ലഡാക്കിനെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തി യായിരുന്നു ഫറൂഫ് അബ്ദുള്ളയും മകന്‍ ഒമര്‍ അബ്ദുള്ളയും ഭരണം നടത്തിയതെന്നും ലഡാക്കിലെ ജനങ്ങളും ആരോപണം ഉന്നയിച്ചിരുന്നു.
മുഫ്തിയടക്കം നടത്തിയ വിഘടന വാദ രാഷ്‌ട്രീയ ദേശീയ പതാക വിഷയത്തിലെത്തിയതോടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ രണ്ടു തട്ടിലായതും ബി.ജെ.പി ജമ്മുകശ്മീര്‍ ഘടകം ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്ന മെഹബൂബ മുഫ്തിയുടെ അഭിപ്രായത്തിന് തൊട്ടുപിന്നാലെ നടന്ന വന്‍ ഭീകരവേട്ടയും പ്രതിപക്ഷത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
Comments