കണ്ണൂർ : ജനങ്ങളെ സേവിക്കാൻ ഭാഷപ്രശ്നമില്ലെന്ന് ഉറപ്പിച്ച അസം സ്വദേശിനി മുണ്മിയ്‌ക്ക് ഞെട്ടിക്കുന്ന സമ്മാനം നൽകാൻ ഒരുങ്ങി നടനും എം പിയുമായ സുരേഷ് ഗോപി . മുണ്മിയ്‌ക്ക് വീട് വച്ച് നൽകാനാണ് സുരേഷ് ഗോപിയുടെ തീരുമാനം .
കണ്ണൂർ ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാർഡ് വികാസ് നഗറിൽ നിന്നും ബി.ജെ.പി സ്ഥാനാർത്ഥിയായാണ് മുൺമി മത്സരിക്കുന്നത്.അസമിലെ ലോഹിപുർ ജില്ലയിലെ ബോഹിനാടി ഗ്രാമത്തിലാണ് മുൺമി ജനിച്ചതും വളർന്നതും.
ഏഴുവർഷം മുമ്പാണ് ഇരിട്ടിക്കാരനായ സതീഷിനെ വിവാഹം കഴിച്ചാണ് മുൺമി ഇരിട്ടിയിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയും കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ നടപടികളുമാണ് ബിജെപി സ്ഥാനാർത്ഥിയാകാൻ തന്നെ പ്രേരിപ്പിച്ചതെന്നും മുൺമി പറഞ്ഞു. ജനങ്ങളെ സേവിക്കാൻ ഭാഷപ്രശ്നമില്ലെന്നാണ് മുൺമിയുടെ പക്ഷം.
Comments