കോഴിക്കോട് : താമരശ്ശേരിയിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി അഷ്‌റഫാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
ഉച്ചയ്ക്ക് 12.30 ഓടെ അടിവാരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. താമരശ്ശേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 50 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അഷ്‌റഫിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Comments