ന്യൂഡല്‍ഹി: ജനാധിപത്യ വ്യവസ്ഥയിലെ മൂന്ന് തൂണുകളും അതിര് വിടരുതെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ചിലപ്പോഴൊക്കെ കോടതിയാണ് ഏറ്റവും മുകളിലെന്ന ധാരണ തിരുത്തപ്പെടണമെന്നും ഭരണഘടനയാണ് പരമോന്നത സ്ഥാനത്തെന്ന് മറക്കരുതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
നിയമനിര്‍മ്മാണ സഭ, ഭരണനിര്‍വ്വഹണ കേന്ദ്രം , നീതിപീഠം എന്നീ മൂന്ന് സ്ഥാപനങ്ങളും ഭരണഘടനയ്‌ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണെന്നും ഉപരാഷ്‌ട്രപതി ഓര്‍മ്മിപ്പിച്ചു. നിയമനിര്‍മ്മാണസഭയും ഭരണനിര്‍വ്വഹണ കേന്ദ്രവും നീതിപീഠങ്ങളും തമ്മിലുള്ള സമന്വയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
മൂന്ന് ഉന്നത സ്ഥാപനങ്ങളും തമ്മില്‍ പരസ്പര ബഹുമാനവും ഉത്തരവാദിത്തവും പരിധി പാലിക്കലും ആവശ്യമാണ്.എന്നാല്‍ പലപ്പോഴും അതിരുകടക്കുന്ന നിരവധി സംഭവങ്ങള്‍ രാജ്യത്തുണ്ടാകുന്നത് ഖേദകരമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
സ്വാതന്ത്യാനന്തരം സുപ്രീം കോടതിയും ഹൈക്കോടതികളും തിരുത്തല്‍ ശക്തികളായി മികച്ച തീരുമാനങ്ങളെടുത്തിട്ടുണ്ട്. എന്നാല്‍ പലപ്പോഴും നിയമനിര്‍മ്മാണ സഭയുടേയും ഭരണനിര്‍വ്വഹണ വിഭാഗത്തിന്റേയും ഇടങ്ങളിലേയ്‌ക്ക് കടന്നുകയറാനുള്ള ശ്രമങ്ങളും നടന്നിട്ടുള്ളത് നീതികരിക്കാനാവില്ലെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.
ദീപാവലി ആഘോഷത്തിനെതിരേയും, ജഡ്ജിമാരെ നിയമിക്കുന്നതില്‍ ഭരണനിര്‍വ്വഹണ വിഭാം കൊളീജിയത്തിന്റെ തീരുമാനത്തില്‍ ഇടപെട്ടതിലും കോടതി വിമർശിച്ചിരുന്നു. ജഡ്ജി നിയമനങ്ങളുടെ കാര്യത്തിലും കോടതികളുടെ ഇടപെടലുകള്‍ വെങ്കയ്യ നായിഡു എടുത്തു പറഞ്ഞു. അതുപോലെ നിയമനിര്‍മ്മാണ സഭയില്‍1975ല്‍ 39-ാം ഭരണഘടനാ ഭേദഗതിയെ വേണ്ടാത്ത കീഴ്വഴക്കമാണെന്നും വെങ്കയ്യജി പറഞ്ഞു. രാഷ്‌ട്രപതിയ്‌ക്കൊപ്പം ഉപരാഷ്‌ട്രപതിയേയും പ്രധാനമന്ത്രിയേയും നീതിപീഠത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാന്‍ നിയമനിര്‍മ്മാണ സഭ ഇടപെട്ട സംഭവത്തെയാണ് വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടിയത്.
















Comments