വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ വിജയം ആധികാരികമായ പ്രഖ്യാപനങ്ങള്‍ വന്നു തുടങ്ങിയതോടെ ജോ ബൈഡന്‍ ആദ്യം നന്ദി പറയുന്നത് ജനാധിപത്യ വ്യവസ്ഥയോട്. ഈ സീസണില്‍ ആദ്യം നന്ദി പറേണ്ടത് അമേരിക്കയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യ ത്തോടാണെന്ന് പറഞ്ഞ ബൈഡന്‍ ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണയ്‌ക്കും നന്ദി അറിയിച്ചു.
അമേരിക്ക കൊറോണയുടെ ശക്തമായ പിടിയില്‍ത്തന്നെയാണ്. ഇതുവരെ 2,60,000 പേര്‍ മരണപ്പെട്ടു കഴിഞ്ഞു. ജനങ്ങളുടെ പോരാട്ടമാണ് കൊറോണയെ പ്രതിരോധിക്കാന്‍ ഏക മാര്‍ഗ്ഗം. അതിനായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു.
ഈ കഠിനമായ അവലസ്ഥയിലും അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് നടത്താനായി. ജനങ്ങള്‍ ആവേശത്തോടെ പ്രതികരിച്ചു.നമുക്ക് ഏറെ മുന്നേറാനുണ്ട്. നമ്മുടെ സ്വപ്‌നങ്ങളും നിറവേറ്റാനുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി.
















Comments