ടെഹ്‌റാന്‍: ഇറാന്റെ ആണവ പദ്ധതികളുടെ സൂത്രധാരന്‍ മൊഹ്‌സെന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ ഇസ്രയേലിനെ പ്രതിയാക്കി ഇറാന്‍. ഇതുവരെ നാല് ശാസ്ത്രജ്ഞരുടെ കൊലപാതകം ഇറാനില്‍വെച്ച് തന്നെ നടത്തിയത് ഇസ്രയേലാണെന്നും സംഭവത്തിലൊന്നും ഇസ്രയേല്‍ ആരോപണങ്ങള്‍ നിരസിച്ചിട്ടില്ലെന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ടെഹ്‌റാന്‍ ആരോപിക്കുന്നത്. ഇസ്രയേലിനെതിരെ ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സാരിഫാണ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.
ആണവ പദ്ധതികളുടെ ബുദ്ധികേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന ശാസ്ത്രജ്ഞനായ മൊഹ്‌സെന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ ഇറാന്‍ ഐക്യരാഷ്‌ട്ര സഭയ്‌ക്ക് ആശങ്ക അറിയിച്ചു. ഇറാന്‍ നയതന്ത്രജ്ഞനും സഭാ പ്രതിനിധിയുമായ മജീദ് തഖ്ത് റാവഞ്ചിയാണ് പ്രതിഷേധം കത്തിലൂടെ അറിയിച്ചത്.
അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സാഹസികമായി എടുക്കുന്ന നടപടികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ നിര്‍ബന്ധിതമാകും. അമേരിക്കന്‍ ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ഇറാന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന നടപടികളെടുക്കുമെന്ന് തങ്ങള്‍ക്ക് സംശയമുണ്ട്. അത്തരം ഏതു നടപടികളേയും പ്രതിരോധിക്കാന്‍ എതറ്റംവരേയും തങ്ങള്‍ പോകുമെന്നും മജീദ് മുന്നറിയിപ്പ് നല്‍കി.
















Comments