ന്യൂല്‍ഹി: ഇന്ന് രാജ്യം അതിര്‍ത്തി രക്ഷാ സേനയുടെ 56-ാം സ്ഥാപന ദിനാചരണം നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വീരബലിദാനികളായ ജവാന്മാരെ അനുസ്മരിച്ചു. ഒപ്പം സേവനത്തിലുള്ളവരും വിരമിച്ചവരുമായ ബി.എസ്.എഫ് ജവാന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.
‘ബി.എസ്.എഫ് ദിനത്തില്‍ എല്ലാ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍. രാജ്യത്തെ സേനാ വിഭാഗത്തിലെ ധീരതയുടെ പര്യായമായി ബി.എസ്.എഫ് മാറിക്കഴിഞ്ഞു. രാജ്യസുരക്ഷയ്‌ക്കായി ഒത്തുതീര്‍പ്പില്ലാത്ത നിശ്ചയദാര്‍ഢ്യവും കടമയും നിര്‍വ്വഹിച്ച് സേന മുന്നേറുകയാണ്. നാടിന്റെ എല്ലാ മേഖലകളിലേയും ദുരന്ത സമയത്ത് ഓടി എത്തുന്ന ജീവന്‍രക്ഷകരായി ബി.എസ്.എഫ് ജവാന്മാര്‍ നിറഞ്ഞുനില്‍ക്കുന്നു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കര്‍ത്തവ്യമാണ് ജീവനേക്കാള്‍ വലുതെന്ന ആദര്‍ശത്തെ നെഞ്ചിലേറ്റിയാണ് ബി.എസ്.എഫ് ഭടന്മാര്‍ മുന്നേറുന്നത്. 56-ാം ബി.എസ്.എഫ് സ്ഥാപന ദിനത്തില്‍ ധീരന്മാരായ എല്ലാ സൈനികരേയും അഭിവാദ്യം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ തന്റെ സന്ദേശമായി പറഞ്ഞു.
1965 ഡിസംബര്‍ 1നാണ് പാര്‍ലമെന്റ് പ്രത്യേക നിയമം വഴി കരസേനയ്‌ക്കൊപ്പം രാജ്യാതിര്‍ത്തിയിലെ എല്ലാ സുരക്ഷാ കാര്യങ്ങള്‍ക്കുമായി ബി.എസ്.എഫ് എന്ന പ്രത്യേക സേനാ വിഭാഗത്തെ പ്രഖ്യാപിച്ചത്. ഇന്ത്യ-പാകിസ്താന്‍ യുദ്ധം കഴിഞ്ഞയുടനെയാണ് അതിര്‍ത്തിയില്‍ സ്ഥിരം സാന്നിദ്ധ്യമായി സേനാ വിഭാഗം വേണമെന്ന ആശയം ഉടലെടുത്തത്.
















Comments