സെവിയ: ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിക്ക് ത്രസിപ്പിക്കുന്ന ജയം. സ്പാനിഷ് ലീഗിലെ കരുത്തരായ സെവിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് നിരയിലെ നീലപ്പട തകര്‍ത്തത്. ടീമിന്റെ നാലു ഗോളും അടിച്ചത് ഒലിവര്‍ ജിറോദാണ്. തന്റെ 34-ാം വയസ്സില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം സീനിയര്‍ താരങ്ങളിലെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ 34 വയസ്സില്‍ ഒരു താരം ഹാട്രിക്ക് നേടുന്നത് ആദ്യമായാണ്.ജെറാദിനെ പ്രശംസിച്ച് ചാമ്പ്യന്‍സ് ലീഗ് സംഘാടകര്‍ ട്വീറ്റിലൂടെ ആശംസകളും അറിയിച്ചു.
ചെല്‍സിയുടെ ചരിത്രത്തില്‍ 2010ല്‍ ഫ്രാങ്ക് ലമ്പാര്‍ടിന് ശേഷം ഒരു താരത്തിന്റെ ഇത്രയും മികച്ച പ്രകടനം നടക്കുന്നത് ആദ്യമാണ്. ആദ്യ പകുതിയുടെ തുടക്കത്തില്‍ 8-ാം മിനിറ്റില്‍ത്തന്നെ ജെറാദ് ആദ്യ ഗോള്‍ നേടി. മറ്റെല്ലാ ഗോളുകളും രണ്ടാം പകുതിയിലായിരുന്ന്ു. 54, 74 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്ത ജെറാദ് 83-ാം മിനിറ്റിലെ പെനാല്‍റ്റിയും ഗോളാക്കി.
കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരെ ഗോള്‍രഹിത സമനിലയില്‍ പിരിയേണ്ടി വന്ന എല്ലാ ക്ഷീണവും ഇന്നലെ ചെല്‍സി തീര്‍ത്തു.ചാമ്പ്യന്‍സ് ലീഗില്‍ നാലാം ഘട്ട മത്സരത്തില്‍ റെന്നസിനെ 2-1ന് തോല്‍പ്പിച്ചാണ് ഗ്രൂപ്പ് ഈ യില്‍ സ്പാനിഷ് ടീമിനെതിരെ ഇറങ്ങിയത്.
Comments