വാഷിംഗ്ടണ്‍: ചൈനയുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെ വീണ്ടും വ്യാപാര നടപടികളുമായി അമേരിക്ക. ചൈനയുടെ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പരുത്തി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ആയിരക്കണക്കിന് തൊഴിലാളികളെ അടിമവേല ചെയ്യിച്ചാണ് സ്ഥാപനം ഉല്‍പ്പാദനം നടത്തുന്നതെന്നാണ് കണ്ടെത്തല്‍. മുസ്ലീം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലിലാക്കിയുള്ള ചൈനയുടെ മനുഷ്യാവകാശ ലംഘന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
സിന്‍ജിയാംങ് പ്രൊഡക്ഷന്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് എന്ന സ്ഥാപനത്തിലെ എല്ലാ ഉല്‍പ്പന്നങ്ങളും അമേരിക്കയിലെ ഒരു തുറമുഖം വഴിയും ഇറക്കുമതി ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. അറുപതുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. അമേരിക്കയില്‍ ആവശ്യമായുള്ള പരുത്തിയുടെ മൂന്നിലൊന്നും ചൈനയില്‍ നിന്നാണ് ഇറക്കുമതിചെയ്തിരുന്നത്.
ചൈനയിലെ പരുത്തി നിര്‍മ്മാണത്തിന്റെ 80 ശതമാനവും സിന്‍ജിയാംഗ് മേഖലയിലാണ്. ചൈനയ്ക്ക് വിലക്ക് വീണതോടെ പരുത്തി ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യ, ബംഗ്ലാദേശ്, വിയറ്റ്നാം, കംബോഡിയ എന്നീ രാജ്യങ്ങളുടെ കയറ്റുമതിയില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
Comments