ലണ്ടന്‍: യുവേഫാ യൂറോപ്പാ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിലാണ് ആഴ്‌സണലിന്റെ ഗംഭീരജയം. റാപ്പിഡ് വെയിനിനെയാണ് ഗണ്ണേഴ്‌സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ തകര്‍ത്തുവിട്ടത്.
കളിയുടെ ഇരുപകുതിയിലുമായിട്ടാണ് ഇംഗ്ലീഷ് പട എതിരാളികളുടെ ഗോള്‍വല കുലുക്കിയത്. 10-ാം മിനിറ്റില്‍ ആഴ്‌സണലിനായി ലാകാസേറ്റേ ആദ്യ ഗോള്‍ നേടി. 18-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ പാബ്ലോ മാരിയുടെ വകയായിരുന്നു. 44-ാം മിനിറ്റില്‍ എഡ്ഡീ നെറ്റിയ ആഴ്‌സണലിനായി മൂന്നാം ഗോള്‍ സ്വന്തമാക്കി.
കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തിരിച്ചടിച്ച റാപ്പിഡ് വെയിന്‍ ടീം 3-1ന് ലീഡ് കുറച്ചു. കോയാ കിറ്റാഗാവയാണ് ഗോള്‍ നേടിയത്.66-ാം മിനിറ്റില്‍ എമിലേ സ്മിത്ത് റോവി ജയം ആധികാരികമാക്കി ആഴ്‌സണലിനായി നാലാം ഗോളും എതിരാളികളുടെ വലിയിലെത്തിച്ചു. ഗ്രൂപ്പിലെ കഴിഞ്ഞ അഞ്ച് കളികളിലും ജയിച്ച് 15 പോയിന്റുകളുമായി ഗ്രൂപ്പ് ജേതാക്കളായാണ് ആഴ്‌സണലിന്റെ നോക്കൊട്ട് പ്രവേശനം. രണ്ടാം സ്ഥാനത്ത് മോള്‍ഡേ ക്ലബ്ബാണ്. ഡൂണ്‍ ഡാല്‍ക്കിനെ 3-1ന് ഇന്നലെ തോല്‍പ്പിച്ചാണ് മോള്‍ഡേ നോക്കൗട്ട് ഉറപ്പിച്ചത്. ഇരുടീമുകളും നോക്കൗട്ടിലെത്തി.
















Comments