കാന്‍ബെറ: ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ജഡേജയുടെ മികവില്‍ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. 23 പന്തില്‍ ഒരു സിക്‌സറും 5 ബൗണ്ടറികളുമടക്കം 44 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു.
രാഹുല്‍(51), സഞ്ജു സാംസണ്‍(23), ഹാര്‍ദ്ദിക് പാണ്ഡ്യ(16) എന്നിവരാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ രണ്ടക്കം കണ്ടവര്‍. ധവാന്‍(1), കോഹ്ലി(9), മനീഷ് പാണ്ഡെ(2), വാഷിംഗ്ടണ്‍ സുന്ദര്ഡ(7) എന്നിവര്‍ നിരാശപ്പെടുത്തി.
ഓസീസിനായി ഹെന്റിക്വസാണ് ബൗളിംഗില്‍ തിളങ്ങിയത്. 4 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ ഹെന്റിക്വസ് 3 വിക്കറ്റുകള്‍ വീഴ്‌ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് 34 റണ്‍സിന് 2 വിക്കറ്റ് സ്വന്തമാക്കി. സാംപയും സ്വെപ്‌സണും ഒരോ വിക്കറ്റ് വീതം നേടി.
















Comments