ഹൈദരാബാദ്∙ ക്ലാസ് മുറിയിൽ വെച്ച് വിവാഹം കഴിച്ച വീഡിയോ പുറത്തുവിട്ട് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് പ്ലസ്ടു വിദ്യാർത്ഥികൾ ക്ലാസ്മുറിയിൽ വെച്ച് താലികെട്ടി വിവാഹിതരായത്. പോലീസും ശിശുക്ഷേമ അധികൃതരും വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്.
സമൂഹമാദ്ധ്യമങ്ങളിൽ ഈ വീഡിയോ വൈറലായതോടെയാണ് വിദ്യാർത്ഥികൾക്കെതിരെ സ്കൂൾ നടപടി സ്വീകരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റു ചെയ്യുകയുമായിരുന്നു.സംഭവത്തിൽ മൂന്നു വിദ്യാർത്ഥികളെയാണ് സ്കൂളിൽ നിന്ന് പുറത്താക്കിയത്.
യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ താലിക്കെട്ടുന്നതാണ് ഒരുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ചിത്രീകരിച്ചത്. ആരെങ്കിലും കാണുന്നതിനു മുമ്പ് വേഗം താലി കെട്ടാൻ ക്യാമറ കൈകാര്യം ചെയ്ത സുഹൃത്ത് ഉപദേശിക്കുന്നതും കേൾക്കാം. നെറ്റിയിൽ സിന്ദൂരം അണിയിക്കാൻ പെൺകുട്ടി പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പെൺകുട്ടിയുടെ വീട്ടുകാരെ കാണിക്കാനായിരുന്നു ഇത്തരത്തിലൊരു താലികെട്ടിനായി പദ്ധതിയിട്ടത്.
Comments