കാന്‍ബെറ: ഏകദിനത്തിലെ പഴി കഴുകിക്കളഞ്ഞ് ടി20യില്‍ നടത്തിയ മികച്ചപ്രകടനത്തിന്റെ രഹസ്യം വെളിപ്പെടുത്തി ചഹല്‍. ഓസീസിന്റെ കരുത്തരായ ബാറ്റിംഗ് നിരയെ വീഴ്‌ത്താന്‍ കളിക്കാരുടെ വീഡിയോകള്‍ ആവര്‍ത്തിച്ച് കണ്ടാണ് തന്ത്രം മെനഞ്ഞതെന്നാണ് ഇന്ത്യന്‍ സ്പി ന്നറുടെ വെളിപ്പെടുത്തല്‍. ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യൂ വേഡിനെ പുറത്താക്കിയ തന്ത്രം ശരിക്കും പരിശീലിച്ച് പുറത്തെടുത്തതാണെന്നും ചഹല്‍ പറഞ്ഞു. തന്നെ സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ചാല്‍ എങ്ങനെ പുറത്താക്കണമെന്ന തന്ത്രമാണ് ഉപയോഗിച്ചതെന്നും ചഹല്‍ വെളിപ്പെടുത്തി.

ഏകദിനത്തില്‍ ചഹലിന്റെ പന്തുകളെ ഒരു ദയയുമില്ലാതെ നേരിട്ട ഓസീസ് താരങ്ങളെ യെല്ലാം ഇന്നലെ കാന്‍ബറ ടി20യില്‍ ചഹല്‍ വട്ടംകറക്കി വീഴ്‌ത്തി. ആദ്യ ഏകദിനത്തില്‍ 10 ഓവറില്‍ 80 റണ്‍സും രണ്ടാം ഏകദിനത്തില്‍ 9 ഓവറില്‍ 71 റണ്‍സും നേടിയതോടെ മൂന്നാം ഏകജിനത്തില്‍ കളത്തിലിറങ്ങാനുമായില്ല. എന്നാല്‍ ആ ചീത്തപ്പേര് ആദ്യ ടി20യില്‍ മൂന്ന് വിക്കറ്റ് നേട്ടത്തോടെ ചഹല്‍ തീര്‍ത്തു. പുതിയ കണ്‍കഷന്‍ സബ്റ്റിറ്റിയൂട്ടെന്ന സൗജന്യം മുതലെടുത്താണ് ചഹലിനെ ഇന്ത്യ തന്ത്രപൂര്‍വ്വം ഇറക്കിയത്.ഓസീസ് ഭയപ്പെട്ടതുപോലെ തന്നെ ചഹല്‍ കളി ഇന്ത്യയ്‌ക്ക് അനുകൂലവുമാക്കി.
















Comments