ഹോങ്കോംഗ്: ജനകീയ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കു്ന്നവരെ അടിച്ചമര്‍ത്തുന്ന ചൈനീസ് നടപടി ഹോങ്കോങ്ങില്‍ തുടരുന്നു. ഏറെ ജനകീയനായ നേതാവ് ലിയുങ് വോക് ഹുംങ്ടക്കം എട്ടുപേരെയാണ് ചൈനീസ് സൈന്യം അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികളും മാദ്ധ്യമപ്രവര്‍ത്തകരും അറസ്റ്റ് ചെയ്തപ്പെട്ടിട്ടുണ്ട്.
ഹോങ്കോഗിലെ മുതിര്‍ന്ന നേതാക്കളിലൊരാളും ലോംഗ് ഹെയര്‍ എന്ന വിളിപ്പേരുമുള്ള നേതാവ് ലിയുങ് വോക് ഹുംങിനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. സര്‍വ്വകലാശാലയ്‌ക്കകത്ത് ചൈനാ വിരുദ്ധ പ്രതിഷേധം നടത്തിയതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്.
ചൈന ഹോങ്കോംങില്‍ ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിന് പിന്നാലെയാണ് ഒന്നര വര്‍ഷത്തിലേറെയായി ബഹുജന പ്രക്ഷോഭം ആരംഭിച്ചത്. ഇതിനെതിരെ സ്വന്തം പോലീസിനെ ഉപയോഗിക്കുന്നതിന് പകരം ചൈനീസ് സൈന്യത്തിന് കടന്നുകയറാനാണ് ഹോങ്കോംഗ് ഭരണാധികാരി കാരീ ലാം അനുവാദം നൽകിയത്.
നിരന്തരം സമരം നടത്തിവന്ന പ്രക്ഷോഭകാരികളെ ഘട്ടംഘട്ടമായി അറസ്റ്റ്‌ചെയ്ത് ചൈനയിലെ തടങ്കല്‍ പാളയങ്ങളിലേക്കയക്കുന്ന ഭീതിജനകമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ചൈനയുടെ നടപടികളില്‍ പ്രതിഷേധിച്ച് അമേരിക്ക കൂടുതല്‍ വാണിജ്യ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായ മാദ്ധ്യമ റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്.
Comments