ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനേയുടെ ഗള്‍ഫ് പര്യടനം ഇന്നാരംഭിച്ചു. രണ്ടു ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിരോധ ആവശ്യമായി ഒരു ഇന്ത്യന്‍ സൈനിക മേധാവി ആദ്യമായിട്ടാണ് യാത്രചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. 14-ാം തീയതി വരെയാണ് ഗള്‍ഫ് പര്യടനം. ഇസ്രയേല്‍ അമേരിക്കന്‍ പിന്തുണയോടെ ഗള്‍ഫ് മേഖലയില്‍ സഹകരണം ശക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ അറബ് രാജ്യങ്ങളുമായി പ്രതിരോധ രംഗത്ത് കൂടുതലായി ഇടപെടാന്‍ തുടങ്ങിയത്. ഇറാന്റെ ആണവ ശക്തിയുടെ സൂത്രധാരന്‍ മൊഹ്‌സീന്‍ ഫക്രിസാദയുടെ കൊലപാതകശേഷം ഗള്‍ഫ് മേഖലയിലെ ചലനങ്ങളും നരവനേ വിലയിരുത്തും. ഇറാനുമായി ഇന്ത്യയുടെ ശക്തമായ ബന്ധം മേഖലയിലെ സമാധാനം ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യ ദീര്‍ഘകാലമായി ഉപയോഗിക്കുന്നുണ്ട്.
ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ശക്തമായി നിലകൊള്ളുന്ന യു.എ.ഇയും പാകിസ്താനെ കശ്മീര്‍ വിഷയത്തില്‍ തള്ളിപ്പറഞ്ഞ സൗദിയും ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളായി മാറിയതും കരാറുകളില്‍ നിര്‍ണ്ണായക സ്വാധീനമാണ് ചെലുത്തുന്നത്. ഇന്ത്യയുമായി മിസൈല്‍ കരാറും സൈനിക പരിശീലന കരാറും അറബ് രാജ്യങ്ങള്‍ ഒപ്പുവെച്ചു കഴിഞ്ഞു. ഇരുരാജ്യങ്ങളുടെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ജനറല്‍ നരവനേ കൂടിക്കാഴ്ച നടത്തും. സൗദി അറേബ്യയില്‍ 13,14 ദിവസങ്ങളില്‍ തങ്ങുന്ന നരവനേ റോയല്‍ സൗദി ലാന്റ് ഫോഴ്‌സ്, സംയുക്ത സേനാ ആസ്ഥാനം, കിംഗ് അബ്ദുള്‍ സൈനിക അക്കാദമി എന്നിവ സന്ദര്‍ശിക്കും. ഒപ്പം ദേശീയ പ്രതിരോധ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായും സംവദിക്കും.
















Comments