ടെഹ്‌റാന്‍: അമേരിക്കയുടെ മാരക പ്രഹരശേഷിയുള്ള ബോംബര്‍ വിമാനങ്ങളുടെ ഗൾഫ് രാജ്യങ്ങളുടെ ആകാശത്ത് നടത്തിയ പരിശീലനത്തില്‍ ജാഗ്രതയോടെ ഇറാന്‍. ഗള്‍ഫ് രാജ്യങ്ങളുടെ ആകാശത്താണ് ഇന്നലെ അമേരിക്കന്‍ ബോംബര്‍ വിമാനമായ ബി-52 വ്യൂഹങ്ങള്‍ പരിശീലനം നടത്തിയത്.
അമേരിക്കയുടെ കാര്‍പ്പെറ്റ് ബോംബിംഗ് ക്ഷമതയുള്ള ബി-52എച്ച് സ്ട്രാറ്റോഫോര്‍ട്ടറെസ്സെസ് ലോംഗ് റേംഞ്ച് ഹെവി ബോംബേഴ്‌സ് വിമാനങ്ങളാണ് ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചി രിക്കുന്നത്. മറ്റ് വിമാനങ്ങള്‍ ബാര്ക്‌സഡെയില്‍ വ്യോമതാവളത്തില്‍ സജ്ജീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
മേഖലയിലെ ഇറാന്റെ നീക്കങ്ങള്‍ക്കെതിരെ അമേരിക്ക തിരിച്ചടി നല്‍കുമെന്നും ട്രംപിന്റെ അധികാര സമയം തീരും മുന്നേ ആക്രമിക്കുമെന്നുമുള്ള അഭ്യൂഹവും ശക്തമാണ്. ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സീന്‍ ഫക്രിസാദെയുടെ കൊലപാതകത്തെ ആക്രമണത്തിന്റെ മുന്നോടിയായാണ് ഇറാന്‍ കണക്കുകൂട്ടുന്നത്. ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ഗൂഢാലോചനയാണ് ഫക്രിസാദെയുടെ കൊലയ്‌ക്ക് പിന്നിലെന്ന് സംഭവം നടന്ന ഉടന്‍ ഇറാന്‍ പ്രസ്താവന നടത്തിയിരുന്നു.
















Comments