ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഭീകരര്‍ക്ക് സഹായം നല്‍കിയ കോണ്‍ഗ്രസ്സ് നേതാവിനെ സൈന്യം പിടികൂടി. കശ്മീരിലേയ്‌ക്ക് നുഴഞ്ഞുകയറിയ ഭീകരരെ സഹായിച്ച അഹമ്മദ് വാനിയാണ് പിടിയിലായത്. ഷോപ്പിയാന്‍ മേഖലയിലെ കോണ്‍ഗ്രസ്സ് നേതാവാണ് സൈന്യത്തിന്റെ വലയിലായത്. ഈ മാസം 7-ാം തീയതി ഭീകരരെ കശ്മീരിലെത്താന്‍ സഹായിച്ചെന്നാണ് കശ്മീര്‍ പോലീസും സൈന്യവും കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ യു.എ.പി.എ പ്രകാരം കേസ്സെടുത്തു.
അഹമ്മദ് വാനിയുടെ കാര്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട സൈനികര്‍ തടയാൻ ശ്രമിച്ചപ്പോഴാണ് തന്ത്രം പൊളിഞ്ഞത്. ഷോപ്പിയാനിലെ ഇമാം സാഹിബ് മേഖലയിലെ ട്രെന്‍സ് എന്ന സ്ഥലത്തെ ബാബാ ഖാദര്‍ ജംഗ്ഷനില്‍ വെച്ചാണ് കാര്‍ തടയാന്‍ ശ്രമിച്ചത്. ഭീകരര്‍ കാറില്‍ കശ്മീരിലൂടെ സഞ്ചരിക്കുന്നുവെന്ന കൃത്യമായ സൂചനയുടെ പശ്ചാത്തലത്തിലാണ് സൈന്യം ജാഗ്രത പാലിച്ചത്. സൈന്യം വാഹനത്തെ പിന്തുടരുന്നതിനിടെ സംഘം കാറുപേക്ഷിച്ച് കടന്നുകളഞ്ഞു. പര്‍ഗാച്ചൂ മേഖലയില്‍ വെച്ചാണ് കോണ്‍ഗ്രസ്സ് നേതാവും ഭീകരരും സൈനികരെത്തും മുന്നേ രക്ഷപെട്ടത്.
സംഭവ ശേഷം വാനി ഇമാം സാഹിബിലെ വീട്ടിലെത്തുകയും ചെയ്തു. വീട്ടില്‍ കാത്തുനിന്ന സൈന്യത്തിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം വാനിയെ ഭീകരര്‍ ബന്ദിയാക്കി കാര്‍ തട്ടിയെടുത്തെന്നാണ് കള്ളം പറഞ്ഞത്. വാനി കോണ്‍ഗ്രസ്സ് നേതാവല്ലെന്ന പ്രസ്താവനയുമായി ജമ്മുകശ്മീര്‍ കോണ്‍ഗ്രസ്സ് ഘടകം രംഗത്തെത്തിയിട്ടുണ്ട്.
















Comments