ന്യൂയോര്‍ക്ക്: അമേരിക്കയുടെ എല്ലാ നയത്തിലും പരിസ്ഥിതി സംരക്ഷണത്തിന് പ്രാമുഖ്യം കൊണ്ടുവരുമെന്ന ഉറപ്പ് ജോ ബൈഡന്‍ പാലിക്കണമെന്ന് സംഘടനകള്‍. അമേരിക്കയില്‍ പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കള്‍കൊണ്ട് രാജ്യത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളെ പരിശോധി ക്കുമെന്നും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുമെന്നും ബൈഡന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൂചിപ്പിച്ചിരുന്നു.
പ്ലാസ്റ്റിക് പൊല്യൂഷന്‍ കൊയിലേഷനെന്ന് വിവിധ സംഘടനകളുടെ കൂട്ടായ്മയയാണ് ബൈഡന്റെ നയത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചത്. സംഘടനാ മേധാവി ഡയാന കോഹനാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയ പ്രഖ്യാപനം ഭരണകാര്യത്തിലും പ്രതിഫലിക്ക ണമെന്ന ആവശ്യം ഉന്നയിച്ചത്. പ്രസിഡന്റിന് എല്ലാ പിന്തുണയും നല്‍കുമെന്നും സംഘടന അറിയിച്ചു.
അഞ്ഞൂറുപേരടങ്ങുന്ന സംഘടനാ പ്രതിനിധകളാണ് ബൈഡന്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പരിസ്ഥിതി അനുകൂലമായി നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതെങ്ങനെയെന്ന വിഷയത്തില്‍ വ്യക്തത തേടിയത്. പ്ലാസ്റ്റിക് ഫ്രീ പ്രസിഡന്റ് എന്ന നിലയിലേക്ക് ബൈഡന്‍ ഉയരണമെന്ന ആവശ്യമാണ് സംഘടനകള്‍ ഉന്നയിക്കുന്നത്. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനായി എട്ടു പദ്ധതികളടങ്ങുന്ന കര്‍മ്മപദ്ധതിയും സംഘടന മുന്നോട്ട് വെച്ചു.
പ്ലാസ്റ്റിക് വിമുക്ത പരിശ്രമങ്ങള്‍ പ്രചരിപ്പിക്കാനും ഭരണകൂട നയങ്ങള്‍ ത്വരിതഗതി യിലാക്കാനും ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കൃത്യമായ മേല്‍നോട്ടം വേണമെന്നും സംഘടനകള്‍ ആവശ്യപ്പട്ടു. ട്രംപിന്റെ ഭരണകാലത്ത് വ്യവസായങ്ങളെ തടയുന്നുവെന്ന പേരില്‍ പരിസ്ഥിതി സംരക്ഷണ സംഘടനകളോട് ശക്തമായ വിരോധമായിരുന്നു പ്രകടിപ്പിച്ചിരുന്നത് . യു.എന്‍. പരിസ്ഥിതി കോണ്‍ഫറന്‍സിലെ ട്രംപിന്റെ ശരീരഭാഷക്കെതിരെ പരിസ്ഥിതി സംഘടനകള്‍ ശക്തമായ പ്രതിഷേധവും നടത്തിയിരുന്നു.
















Comments