ശ്രീനഗര്‍: ജമ്മുകശ്മീരിലെ ജനങ്ങളെ കാലങ്ങളായി വഞ്ചിക്കുന്ന ഗുപ്കര്‍ സംഘം അധികാരം നേടാനുള്ള ആര്‍ത്തിയിലാണെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ചരിത്രത്തിലാദ്യമായി ജില്ലാ വികസന കൗണ്‍സിലിലേക്കും ഗ്രാമീണ പഞ്ചായത്തു കളിലേയ്‌ക്കും വ്യാപകമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് സ്മൃതി ഇറാനിയുടെ ആരോപണം. ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടമാണ് ഇനി നടക്കാനുള്ളത്.
‘കേന്ദ്രസര്‍ക്കാറിന്റെ ധീരമായ നിലപാടുകള്‍ ജമ്മുകശ്മീരിലെ ഭീകരത അവസാനിപ്പിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങള്‍ക്ക് വികസനനേട്ടങ്ങള്‍ അതിവേഗം അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതൊന്നും ചെയ്യാന്‍ ഇതുവരെ മെനക്കെടാതിരുന്ന ഗുപ്കര്‍ സംയുക്ത പാര്‍ട്ടി സംഘങ്ങള്‍ ജനങ്ങളെ വീണ്ടും വഞ്ചിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് അധികാരം നേടുക എന്നതുമാത്രമാണ് ലക്ഷ്യം.’ സ്മൃതി ഇറാനി പറഞ്ഞു,
തെരഞ്ഞെടുപ്പ് ആരംഭിച്ചത് മുതല്‍ 370-ാം വകുപ്പ് തിരികെ കൊണ്ടുവരുമെന്നും കശ്മീര്‍ സ്വയം ഭരണം നേടുമെന്നുമുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്രത്തിനെതിരെ ഗുപ്കര്‍ സംഘം മുന്നോട്ട് വെയ്‌ക്കുന്നത്.
ജമ്മുകശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സിപി.എം നേതൃത്വം കൊടുക്കുന്ന പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ എന്നിവരാണ് ബി.ജെ.പിക്കെതിരെ നില്‍ക്കുന്നത്. ആദ്യമായിട്ടാണ് ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് പഞ്ചായത്ത് തലത്തിലെ ഗ്രാമമുഖ്യന്മാരേയും മറ്റ് പ്രതിനിധികളേയും ജില്ലാ വികസന കൗണ്‍സില്‍ പ്രതിനിധികളേയും തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നത്.
ഞായറാഴ്ച ആറാം ഘട്ട വോട്ടിംഗ് നടന്നു. 31 മണ്ഡലങ്ങളിലായി 42.70 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇനി ഏഴും എട്ടും ഘട്ടം പോളിംഗ് 16നും 19നുമായി നടക്കും.
















Comments