കൊട്ടാരക്കര : കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ കരുത്തു തെളിയിച്ച് ബിജെപി. കഴിഞ്ഞ വട്ടം ഒരു സീറ്റ് മാത്രം നേടാൻ കഴിഞ്ഞ ബിജെപി ഇക്കുറി അഞ്ച് സീറ്റുകളാണ് പിടിച്ചെടുത്തത്. കൊട്ടാരക്കര എം.എൽ.എ അയിഷ പോറ്റിയുടെ വാർഡിലും ബിജെപി സ്ഥാനാർത്ഥി വിജയിച്ചു.
അയിഷ പോറ്റി എം.എൽ.എ യുടെ വാർഡായ ചെന്തറയിൽ ബിജെപി സ്ഥാനാർത്ഥി സബിത ആർ ആണ് വിജയിച്ചത്. കാടാംകുളത്ത് ഗിരീഷ് കുമാറും കൊട്ടാരക്കര ഠൗൺ വാർഡിൽ അരുൺ കാടാംകുളവും വിജയിച്ചു. സിപിഎമ്മിന്റെ പ്രമുഖ നേതാവായിരുന്ന മുകേഷിനെയാണ് അരുൺ തോൽപ്പിച്ചത്. റെയിൽവേസ്റ്റേഷൻ വാർഡിൽ ശ്രീരാജ് ബിയും ഗാന്ധിമുക്കിൽ ബിനി പിയുമാണ് ബിജെപിക്കു വേണ്ടീ വിജയം നേടിയത്.
Comments