ന്യൂഡല്‍ഹി: ആഗോള പ്രശ്‌നങ്ങളെ നേരിടുന്നതില്‍ മെല്ലെപോക്ക് തുടരുന്ന ഐക്യരാഷ്‌ട്ര സഭയെ വിമര്‍ശിച്ച് വീണ്ടും ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ പ്രവര്‍ത്തനങ്ങളെ ഉണര്‍ത്താന്‍ ആരെങ്കിലും ഒന്ന് റീഫ്രഷ് ബട്ടനമര്‍ത്തണമെന്ന പരിഹാസമാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ നടത്തിയത്.
ഐക്യരാഷ്‌ട്രസഭയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ രൂക്ഷ വിമര്‍ശനത്തിന് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ പ്രതികരണമാണിത്. ആഗോള തലത്തിലെ സാങ്കേതിക രംഗത്തെ വെർച്വല്‍ യോഗത്തിലാണ് ഐക്യരാഷ്‌ട്രസഭ പല വിഷയത്തിലും സമയത്ത് ഇടപെടാത്തതിന്റെ പാളിച്ചകൾ ജയശങ്കര്‍ ചൂണ്ടിക്കാട്ടിയത്.
‘ 75 വർഷമായ ഒരു പ്രസ്ഥാനത്തിന്റെ നേതൃത്വം തീർത്തും ദുർബ്ബലമാണ്. സമ്പൂര്‍ണ്ണ രാജ്യങ്ങളേയും ഉള്‍ക്കൊള്ളുന്ന നേതൃത്വം വേണം. എല്ലായിടത്തുനിന്നുള്ള പ്രതിനിധികളും സജീവമാകണം. നിങ്ങളുടെ ഫോണും കംപ്യൂട്ടറുകളും റിഫ്രഷ് ചെയ്യുന്നപോലെ സംഘടനയും പുതുമകളോടെ പ്രവര്‍ത്തനം നടത്തണം.’ ജയശങ്കര്‍ പറഞ്ഞു.
കൊറോണയ്‌ക്കൊപ്പം രാജ്യങ്ങളുടെ സുരക്ഷയും മുഖ്യവിഷയമാണ്. ഇതിനെ ഫലപ്രദമായി മനസ്സിലാക്കാനും പരിഹാരം കാണാനും സഭയ്‌ക്കാവുന്നില്ല. ആഗോളതലത്തിലെ വിവരശേഖരണ രംഗത്തെ സൈബര്‍ സുരക്ഷയും വലിയ വെല്ലുവിളി നേരിടുകയാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
















Comments