വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ ഏറെ കാത്തിരുന്നിട്ടും കുട്ടികള്‍ ഇല്ലാതിരുന്നാല്‍ അനാഥാലയങ്ങളില്‍ ഷെല്‍ട്ടര്‍ ഹോമുകളില്‍ നിന്നുമെല്ലാം നിയമപരമായി തന്നെ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് സാധാരണമാണ്. അത്തരത്തില്‍ ആളുകള്‍ കുട്ടികളെ ദത്തെടുക്കാറുമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ഒരു ചെറു ഗ്രാമത്തില്‍ നടന്നത്. വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുട്ടികള്‍ ഇല്ലാത്തതിനാല്‍ തന്റെ കാളക്കുട്ടിയെ തന്നെ മകനായി ദത്തെടുത്തിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ വിജയപാല്‍, രാജേശ്വരി ദേവി എന്നീ കര്‍ഷക ദമ്പതികള്‍.
ഏറെ നാളായി കാത്തിരുന്നിട്ടും ഒരു കുഞ്ഞ് ഉണ്ടാകാതിരുന്നതിന്റെ വിഷമത്തിലാണ് ഈ കര്‍ഷക ദമ്പതികള്‍ കാളക്കുട്ടിയെ തങ്ങളുടെ മകനായി ദത്തെടുത്തിരിക്കുന്നത്. വിജയപാലും രാജേശ്വരി ദേവിയും അവരുടെ ദത്തുപുത്രന് ലാല്‍ട്ടു ബാബ എന്ന് പേരു നല്‍കുകയും ചെയ്തു. സാധാരണയായി ഒരു കുഞ്ഞ് ഉണ്ടായി കഴിഞ്ഞാല്‍ നടത്തുന്നത് പോലെ തന്നെ ആളുകളെ ക്ഷണിച്ചു തങ്ങളുടെ ദത്തുപുത്രന്റെ പേരിടല്‍ ചടങ്ങും ഈ കര്‍ഷക ദമ്പതികള്‍ ഗംഭീരമാക്കി.
പേരിടല്‍ ചടങ്ങിന് ക്ഷണിക്കപ്പെട്ട എല്ലാ അതിഥികളും വന്ന് കാളകൂട്ടന് നിരവധി സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. കൂടാതെ പുരോഹിതന്‍ കാളക്കുട്ടിക്കും അതിന്റെ മാതാപിതാക്കളായ വിജയപാല്‍, രാജേശ്വരി ദേവി എന്നിവര്‍ക്കും അനുഗ്രഹം നല്‍കി. ലാല്‍ട്ടു ജനിച്ചതു മുതല്‍ തങ്ങളോടൊപ്പം ഉണ്ടെന്നും അതുകൊണ്ടു തന്നെ ഒരു മകനായി തന്നെയാണ് ലാല്‍ട്ടുവിനെ കാണുന്നത് എന്നും അവേനോടുള്ള കരുതലും സ്‌നേഹവും സത്യമാണെന്നും വിജയപാല്‍ പറഞ്ഞു.
Comments