ശ്രീനഗർ: ജമ്മുകശ്മീരിന്റെ ചരിത്രത്തിലെ ആദ്യ വികസന കൗൺസിൽ തെരഞ്ഞുടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്. എട്ടു ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിലെ അവസാനഘട്ടമാണ് ഇന്ന് നടക്കുന്നത്. 28 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ഉച്ചയ്‌ക്ക് രണ്ടു മണിവരെയാണ് പോളിംഗ്.
കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചും ജനങ്ങൾ വലിയ രീതിയിൽ വോട്ട് ചെയ്യാനെത്തുന്നതയാണ് റിപ്പോർട്ടുകൾ. ഇന്ന് നടക്കുന്ന 28 സീറ്റിൽ 13 എണ്ണം കശ്മീർ ഡിവിഷനിലും 15 എണ്ണം ജമ്മു ഡിവിഷനിലുമാണുള്ളത്. കശ്മീരിലെ 83 സ്ഥാനാർത്ഥികളും ജമ്മുവിലെ 85 സ്ഥാനാർത്ഥികളുമാണ് ജനവിധി തേടുന്നത്.
ഗ്രാമീണ പഞ്ചായത്ത് സമിതിക്കായി 285 പഞ്ചുകളേയും 84 സർപഞ്ചുകളേയും തെരഞ്ഞെടുക്കാനാണ് ഇന്ന് ജനങ്ങൾ വോട്ട്‌ചെയ്യുന്നത്. ജമ്മുകശ്മീരിൽ 370-ആം വകുപ്പ് റദ്ദാക്കിയശേഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പാണിത്. വോട്ടെണ്ണൽ അടുത്ത ചൊവ്വാഴ്ച നടക്കും. 280 ജില്ലാ വികസന കൗൺസിലിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ വലിയ വിജയപ്രതീക്ഷയാണ് ബി.ജെ.പി പങ്കുവെക്കുന്നത്
















Comments