കണ്ണൂര്‍: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ത്ഥികളോട് അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്താൻ പാർട്ടി നിർദേശം.വീടുകള്‍ സന്ദര്‍ശിക്കുക, വോട്ടര്‍മാരെ കണ്ട് നന്ദിപറയുക. വോട്ട് ചെയ്തവര്‍ ആയാലും ചെയ്യാത്തവര്‍ ആയാലും നേരില്‍ കണ്ട് നന്ദി പറയുക. ഇതൊക്കെയാണ് തോറ്റവര്‍ക്കുള്ള ഉപദേശങ്ങള്‍.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം, അഹങ്കാരം ഒട്ടും പാടില്ല. വിനയാന്വിതനായി ജനങ്ങള്‍ക്ക് മുന്നിലെത്തണം. വോട്ട് ചെയ്യാത്തവരോട് വെറുപ്പോ നീരസമോ പാടില്ല. . ജയിച്ചവര്‍ മാത്രം നന്ദി പറയാന്‍ വോട്ടര്‍മാരുടെ അടുത്ത് പോയാല്‍ പോരാ. തോറ്റവരും നിരന്തരം വീട് കയറണമെന്നാണ് ജയരാജൻ കണ്ണൂർ ജില്ലയിലെ പാർട്ടി പ്രവർത്തകർക്ക് നൽകിയ നിർദേശം.
കണ്ണൂര്‍ ജില്ലയില്‍ 1168 പേര്‍ വിജയിച്ചപ്പോള്‍ 500ല്‍ അധികം സ്ഥാനാര്‍ത്ഥികളാണ് പരാജയപ്പെട്ടത്. ഇതിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളും ഉൾപ്പെടുന്നു. തോറ്റസ്ഥാനാർത്ഥികളാണ് പ്രധാനമായും വീടുകൾ കയറേണ്ടത്. തോല്‍വിയുടെ പേരില്‍ ആരും മാറി നില്‍ക്കാൻ പാടില്ലെന്നും ജയരാജൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകുന്നു. പാർട്ടിക്ക് വോട്ടുചെയ്തവരോടും അല്ലാത്തവരോടും ബന്ധം ശക്തമാക്കണമെന്നാണ് പാർട്ടി നേതൃത്വം കണ്ണൂർനേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments