അഡ്ലെയ്ഡ്: ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് ടീം പുറത്താകുന്നത് കാണേണ്ടിവന്ന കോഹ്ലിക്ക് ഈ സീസൺ റൺദാരിദ്ര്യത്തിന്റേതാണ്. അഡ്ലെയ്ഡ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 74 റൺസിൽ നിർഭാഗ്യം കൊണ്ട് പുറത്തായ കോഹ്ലി രണ്ടാം ഇന്നിംഗ്സിൽ വെറും നാലു റൺസിലാണ് പുറത്തായത്.
അന്താരാഷ്ട്ര കരിയറിലെ എല്ലാ സീസണിലും തിളങ്ങാറുള്ള കോഹ്ലിക്ക് ഒരു സെഞ്ച്വറിപോലും തികയ്ക്കാനാകാതെ പൂർത്തിയാക്കേണ്ടി വന്നിരിക്കുകയാണ്. ടീമിനൊപ്പം അടുത്ത മൂന്ന് ടെസ്റ്റിലും കോഹ്ലി ഇല്ലെന്നതും വിനയാകുന്നു. കൊറോണ കാരണം മാർച്ച് മാസം മുതൽ കളി നടക്കാതിരുന്നതും ലോകോത്തര താരമായ ഇന്ത്യൻ നായകന് തിരിച്ചടിയായി. ആകെ 9 ഏകദിനങ്ങളും 3 ടെസ്റ്റും 10 ടി20കളുമാണ് കോഹ്ലി ആകെ കളിച്ചത്.
2020 സീസൺ പൊതുവേ കോഹ്ലിക്ക് നല്ലതായിരുന്നില്ല. തുടർച്ചയായി 5 ഏകദിനങ്ങളിലാണ് തോൽവി പിണഞ്ഞത്. മൂന്നെണ്ണം ന്യൂസിലാന്റിനെതിരേയും രണ്ടെണ്ണം ഓസ്ട്രേലിയക്കെതിരേയും ഇന്ത്യ അടിയറവെച്ചു. 1981ൽ സുനിൽ ഗവാസ്ക്കറിന് ശേഷം അടുപ്പിച്ച് 5 ഏകദിനങ്ങൾ തോൽക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ചീത്തപ്പേരും കോഹ്ലി നേടിയിരിക്കുകയാണ്.
Comments