കൊച്ചി: തൃപ്പൂണിത്തുറ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം നടത്തിയതിന്റെ അഭിമാനവുമായി എൻ.ഡി.എ കൗൺസിലർമാർ. ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ അഞ്ചു ശതമാനത്തോളം വോട്ട് വർദ്ധനയോടെയുള്ള മുന്നേറ്റം നടത്തിയതിന്റെ മികവിലാണ് ബി.ജെ.പിയും മറ്റ് അനുബന്ധ സംഘടനകളും. തുടർച്ചയായി രണ്ടാം വട്ടവും ശക്തമായ പ്രതിപക്ഷമായി എൻ.ഡി.എ മാറിയിരിക്കുകയാണെന്ന് തൃപ്പൂണിത്തുറ ബി.ജെ.പി സംഘടനാ നേതൃത്വം തെളിയിച്ചിരിക്കുകയാണ്.
2015ലെ ആകെ വോട്ട് ചെയ്ത 51833 പേരിൽ എൻ.ഡി.എ നേടിയത് 12403 വോട്ടായിരുന്നു. ഇത്തവണ 53197 പേർ വോട്ട് ചെയ്തപ്പോൾ എൻ.ഡി.എയുടെ വോട്ട് വിഹിതം ഉയർന്ന 15116 ആയി. അതായത് രണ്ടായിരത്തിനടുത്ത് ജനങ്ങൾ കൂടുതലായി ഈ കൊറോണ കാലത്ത് വോട്ടെടുപ്പിൽ പങ്കെടുത്തിട്ടും ആ വോട്ടെല്ലാം ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് അനുകൂലമായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2015ൽ എൽ.ഡി.എഫ് 20377 വോട്ട് കൗൺസിൽ പിടിച്ചിട്ടും 19984 ആയികുറഞ്ഞു. 15320 നേടിയ യു.ഡി.എഫ് ഇത്തവണ 14812ൽ ഒതുങ്ങി. സ്വതന്ത്രരായി നിന്നവർക്കും വോട്ട് കുറഞ്ഞു. 3823 പിചിച്ചവർ ഇത്തവണ 3195ലേക്ക് താണു. ബി.ജെ.പി ഒഴികെയുള്ള എല്ലാ പാർട്ടികൾക്കും തൃപ്പൂണിത്തുറയിൽ 2 ശതമാനം വീതം വോട്ട് കുറഞ്ഞുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
















Comments