വാഷിംഗ്ടൺ: ചൈനയുടെ യുദ്ധക്കപ്പൽ അമേരിക്കൻ വിമാന വാഹിനിക്ക് സമീപം എത്തിയതിനെതിരെ വാക് പോര് രൂക്ഷം. പെസഫിക് മേഖലയിൽ നിന്ന് തായ് വാന്‍ രക്ഷയ്ക്കായി അമേരിക്ക നീക്കിയ ജോൺ. എസ്. മക്ഗ്വെയിൻ എന്ന യുദ്ധക്കപ്പലിന് നേരെയാണ് ചൈനയുടെ പ്രകോപനം. ചൈനാക്കടലിലെ സ്വാതന്ത്ര്യം ചൈന തകർക്കുന്നതി നെതിരെയുള്ള നീക്കമെന്ന നിലയിലാണ് അമേരിക്ക പെസഫിക്കിലെ നാവിക വ്യൂഹത്തെ തായ് വാൻ മേഖലയിലേക്ക് എത്തിച്ചത്.
തെക്കൻ ചൈനാക്കടലിലെ ഗാൻ, ജോൺസൻ എന്നീ പേരുകളിലറിയപ്പെടുന്ന കടൽ മേഖലകൾ തങ്ങളുടേതാണെന്ന അലകാശ വാദമാണ് ചൈന കാലങ്ങളായി നടത്തുന്നത്. ക്വാഡ് സഖ്യത്തിന്റെ രൂപീകരണത്തോടെ മേഖലയിലെ സൈനിക സാന്നിദ്ധ്യം ശക്തമാക്കിയ യു.എസ്.നാവിക സേന കപ്പൽപ്പടയെ ചൈനാക്കടലിലേക്ക് നീക്കിക്കൊണ്ടിരിക്കുകയാണ്.
Comments