അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2021ലെ സീസണിൽ പത്തു ടീമുകളെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിൽ ബി.സി.സി.ഐ. ഇന്ന് അഹമ്മദാബാദിൽ ചേരുന്ന വാർഷിക പൊതുയോഗത്തിലെ മുഖ്യ അജണ്ട ഏപ്രിലിൽ തീരുമാനിച്ചിരിക്കുന്ന ഐ.പി.എൽ ആണെന്നാണ് സൂചന.
ആകെ പത്തു ടീമുകൾ കളിക്കാനിറങ്ങിയാൽ 94 മത്സരങ്ങളാണ് നടത്തേണ്ടി വരിക. രണ്ടര മാസത്തെ സമയംകൊണ്ട് ഇന്ത്യയിലെ വിവിധ വേദികളിൽ മത്സരം നടത്താനാണ് തീരുമാനം. ഫ്രാഞ്ചൈസികൾക്കായി വിദേശതാരങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തലും ഇന്ന് തീരുമാനമാകും. കളികളുടെ സംപ്രേക്ഷണാവകാശങ്ങളിൽ അറുപത് മത്സരമെന്നതും ഇനി ചർച്ചചെയ്ത് തീരുമാനിക്കാനുണ്ടെന്നും ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ മൂന്ന് മാസത്തിനകം പുതിയ ഫ്രാഞ്ചൈസികൾക്ക് എങ്ങനെ താരങ്ങളെ കണ്ടെത്തി പരിശീലനം നൽകാനാകും എന്ന ചോദ്യം അവശേഷിക്കുകയാണ്. ഇതിനൊപ്പം 2028 ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള ഐ.സി.സിയുടെ തീരുമാനത്തെ സംബന്ധിച്ചും ഇന്ന് ചർച്ചചെയ്യും.
















Comments