ലക്നൗ : അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ജനുവരിയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട് . രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഐ.ഐ.ടി വിദഗ്‌ദ്ധരുടെ മേൽനോട്ടത്തിലാണ് നിർമ്മാണം.
സരയൂ നദീ തീരത്തെ നിർമ്മാണ ഭൂമിയിൽ 100 അടി വരെ താഴെ ചരൽ മണ്ണാണ്. ഇതുമൂലം, പൈലിംഗ് ജോലികൾ തടസ്സപ്പെടാതിരിക്കാനും, ആയിരം വർഷത്തെ ഉറപ്പ് രാമക്ഷേത്രത്തിനു നൽകാനുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഐഐടി വിദഗ്ധരുടെ പ്രത്യേക സംഘം പ്രവർത്തിക്കുന്നത്.
ഐഐടി-മദ്രാസ്, ഐഐടി-മുംബൈ, ഐഐടി-കാൺപൂർ, ഐഐടി-ഡൽഹി, ഐഐടി-ഗുവാഹത്തി, സിബിആർഐ റൂർക്കി എന്നിവിടങ്ങളിൽ നിലവിലുള്ളവരും, വിരമിച്ചതുമായ വിദഗ്ധർ മേൽനോട്ടം വഹിക്കുന്നുണ്ട്.
രാജ്യത്തെ പതിനൊന്ന് കോടി കുടുംബങ്ങളിൽ നിന്നുള്ള സംഭാവനയാണ് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ലക്ഷ്യമിടുന്നത് . ക്ഷേത്ര നിർമ്മാണവുമായി ബന്ധപെട്ട് രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരെ അടുത്ത മാസം 14 ന് വിശ്വഹിന്ദുപരിഷത്ത് നേതാക്കൾ സന്ദർശിക്കും.
Comments