കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനത്ത് വീണ്ടും ബോംബാക്രമണം നടത്തി ഭീകരർ. ഇരട്ട സ്‌ഫോടനങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിന് നേരെയാണ് ഭീകരരുടെ ബോംബാക്രമണം നടന്നത്. ആരെങ്കിലും മരണപ്പെട്ടതായി റിപ്പോർട്ടില്ല. കാബൂളിലെ പുൾ-ഇ-ഷോക്ത, ചമൻ-ഇ ഹൊസോരീ മേഖലകളിലാണ് ഭീകരാക്രമണം നടന്നത്.
അമേരിക്കൻ സൈന്യത്തിന്റെ പിൻവാങ്ങലിന് ശേഷം കഴിഞ്ഞ മൂന്ന് മാസത്തിനകം വലിയതോതിലുള്ള ഭീകരാക്രമണങ്ങളാണ് കാബൂളിലും സമീപ നഗരങ്ങളിലും തുടർച്ചയായി നടക്കുന്നത്. സർക്കാറും താലിബാനും നിരന്തരം നടത്തുന്ന ചർച്ചകളൊന്നും ഭീകരാക്രമണങ്ങൾക്ക് കുറവ് വരുത്തുന്നില്ലെന്നാണ് സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
















Comments