ന്യൂഡൽഹി: ജമ്മുകശ്മീരിലെ ജനങ്ങൾക്കായി ആരോഗ്യരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ സേഹത് എന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. വെർച്വൽ സംവിധാനത്തിലൂടെയാണ് നരേന്ദ്രമോദി പദ്ധതി പ്രഖ്യാപനം നടത്തിയത്. 21 ലക്ഷം കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക.
പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായി അർബുധ ബാധിതനായ രമേശ് ലാൽ എന്ന കശ്മീർ നിവാസിയോട് പ്രധാനമന്ത്രി സംവദിച്ചു. ആയുഷ്മാൻ ഭാരത് വഴി നിങ്ങളുടെ ആയുസ്സ് വർദ്ധിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസയായി പറഞ്ഞു.
ജമ്മുകശ്മീർ ജനങ്ങൾക്ക് ഇത് ചരിത്രനിമിഷമാണ്. ഇന്നുമുതൽ ജമ്മുകശ്മീരിലെ മുഴുവൻ പൗരന്മാർക്കും ആയുഷ്മാൻ ഭാരതിന്റെ ഗുണം ലഭിക്കും. ആരോഗ്യരക്ഷാ പദ്ധതി ആരോഗ്യ രംഗത്തെ ഒരു വലിയ ചുവട് വെയ്പ്പാണ്. ജമ്മുകശ്മീരിലെ ഭരണകർത്താക്കൾ ഇത് വഴി ജനങ്ങളെ നല്ലരീതിയിൽ സേവിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ജമ്മു-കശ്മീര്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ വോട്ട് രേഖപ്പെടുത്തിയ കശ്മീര്‍ നിവാസികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പ് ഒരു പുതിയ അദ്ധ്യായമാണ് എഴുതി ചേര്‍ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണയുടെ പശ്ചാത്തലത്തിലും കശ്മീരിലെ ജനങ്ങളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 18 ലക്ഷം പാചകവാതക സിലിണ്ടറുകളാണ് കശ്മീരില്‍ റീഫില്‍ ചെയ്തു നല്‍കിയത്. സ്വച്ഛ് ഭാരത് അഭിയാനിലൂടെ 10 ലക്ഷം ടോയ്‌ലറ്റുകളും നിര്‍മിച്ചു നല്‍കിയതായി പ്രധാനമന്ത്രി പറഞ്ഞു.
















Comments