തൃശ്ശൂർ : വിയ്യൂർ വനിതാ ജയിലിൽ തടവുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബീഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. യുഎപിഎ കേസിലാണ് യാസ്മിൻ ജയിൽവാസം അനുഭവിച്ചുവരുന്നത്.
കൈ ഞരമ്പ് മുറിച്ചും, പിന്നീട് രാസ ദ്രാവകം കുടിച്ചുമാണ് യാസ്മിൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യാസ്മിൻ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഭീകരവാദ കേസിൽ അറസ്റ്റിലായ യാസ്മിന് 2018 മാർച്ചിലാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. തുടർന്ന് വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു. ഏഴ് വർഷത്തേക്കാണ് തടവ് ശിക്ഷ.















Comments