ജോർജ്ജിയ: അമേരിക്കൻ ഭരണത്തിൽ സെനറ്റർമാരുടെ എണ്ണം വർദ്ധിപ്പിച്ച് ഡെമോ ക്രാറ്റുകൾ. കറുത്തവർഗ്ഗക്കാരിൽ നിന്ന് ആദ്യ ജോർജ്ജിയൻ സെനറ്ററാകുന്ന റാഫേൽ വാർനോക്കും ജോൻ ഓസോഫുമാണ് ജയം നേടിയത്. കെല്ലി ലോഫറും ഡേവിഡ് പെർഡ്യൂവുമാണ് പരാജയപ്പെട്ടത്. 2009ന് ശേഷം സെനറ്റിലും ജനുപ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടുന്നു എന്നതും പ്രത്യേകതയാണ്.
നവംബറിൽ നടന്ന തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം കുറഞ്ഞതിനാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയ ജോർജ്ജിയയിലാണ് ഡെമോക്രാറ്റുകൾ ജയിച്ചത്. ട്രംപ് അനുകൂലികളിൽ ഒരാളുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് വിജയമെന്നത് ബൈഡന്റെ പൊതു സ്വീകാര്യതയുടെ തെളിവായി ചൂണ്ടിക്കാട്ടുന്നു.
















Comments