ന്യൂഡൽഹി: അന്താരാഷ്‌ട്ര സാമ്പത്തിക ഏജൻസികളിൽ നിന്നും രക്ഷപെടാൻ പാകിസ്താൻ പയറ്റുന്നത് തരംതാണ തന്ത്രങ്ങളാണെന്ന് ഇന്ത്യ. അന്താരാഷ്‌ട്ര ഭീകരന്മാരായ മസൂദ് അസറിനേയും സാക്കി-ഉർ-റെഹ്മാൻ ലഖ്വിയേയും ജയിലിലിട്ടെന്നത് സാങ്കേതികമായി മാത്രമാണ് ശരിയെന്നും അവർ പൂർണ്ണ സ്വന്ത്രരാണെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് പറഞ്ഞു. ഭീകരരോട് പാകിസ്താൻ കാണിക്കുന്ന മൃദുസമീപനം തുറന്നുകാട്ടുകയായിരുന്നു വിദേശകാര്യ വക്താവായ അനുരാഗ് ശ്രീവാസ്തവ.
അടുത്ത മാസമാണ് അന്താരാഷ്‌ട്ര സാമ്പത്തിക ഏജൻസികൾ പാകിസ്താന് നൽകിയിരിക്കുന്ന അവസാന സമയം. അന്താരാഷ്‌ട്ര ഫണ്ടുകളുപയോഗിച്ച് ചെയ്യേണ്ട വികസനപ്രവർത്തനങ്ങളും മാനുഷിക ക്ഷേമ പ്രവർത്തനങ്ങളും ചെയ്യാതെ ഭീകരരെ സഹായിക്കലാണ് ഇമ്രാൻഖാൻ ചെയ്യുന്നത്. ഇതിന് മറപിടിക്കാനാണ് ഭീകരരെ പിടികൂടി ജയിലിലിട്ടു എന്ന് വരുത്തി തീർക്കുന്നതെന്നും ശ്രീവാസ്തവ പറഞ്ഞു.
പാകിസ്താനിലെ ഭീകരരെല്ലാം തന്നെ പാക്ഭരണകൂടത്തിന്റെ ഇന്ത്യവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന പകരക്കാരാണ്. ഇവരെല്ലാം ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയുടെ പട്ടികയിലെ കൊടും ഭീകരരും സംഘടനകളുമാണ്. അന്താരാഷ്‌ട്ര സമൂഹമാണ് പാകിസ്താന്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരേണ്ടത്. ആഗോള ഭീകരതയുടെ കേന്ദ്രവും പാകിസ്താനാണെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
















Comments