ന്യൂഡൽഹി: ഇന്ത്യ സ്വയം നിർമ്മിച്ച രണ്ടു വാക്‌സിനുകളിലൂടെ ലോക മനുഷ്യ സമൂഹത്തിനെ മുഴുവൻ രക്ഷിക്കാൻ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തിലെ മുഴുവൻ ഇന്ത്യൻ വംശജരും മനസ്സുകൊണ്ട് കോർത്തിണ ക്കപ്പെട്ടിരിക്കുന്നു. എല്ലാവരും ഭാരതമാതാവിന്റെ മക്കളാണെന്ന ഐക്യം മനസ്സിൽ സൂക്ഷിക്കുന്നവരാണ്. ഈ ഐക്യം മഹാമാരിക്കെതിരെ പോരാടുന്നതിനും നമുക്ക് ഇരട്ടി കരുത്ത് നൽകുന്നുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
ഇന്ത്യയിലെ പൊതു ആരോഗ്യരംഗത്തെ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് നാം മുന്നേറുകയാണ്. രണ്ടു വാക്‌സിനുകളിലൂടെ ആരോഗ്യപ്രതിസന്ധികളും നാം മറികടക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ കാലത്ത് ലോകത്തിലെ മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യമായി മാറാൻ നമുക്കായി. ഒപ്പം രോഗമുക്തിനിരക്കിൽ ലോകത്ത് നാം ഒന്നാമതായി. അതിനാൽത്തന്നെ വാക്‌സിൻ ഒന്നിന് രണ്ട് എണ്ണം ലോകത്തിന് സമ്മാനിക്കാൻ ഇന്ത്യക്ക് സന്തോഷമേയുള്ളുവെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
Comments