വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള അനുമതി തേടുന്ന ബില്ല് ഇന്ന് ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കും. നിലവിൽ ഡെമോക്രാറ്റുകൾക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയിൽ പ്രമേയം പാസ്സാകുമെന്നാണ് സൂചന.
ഇംപീച്ച്‌മെന്റ് അനുമതി പ്രാവർത്തികമാക്കാൻ സെനറ്റിന്റെ അനുമതി പക്ഷെ ആവശ്യമാണ്. അതിനായി ജനുവരി 20 ന് ജോ ബൈഡൻ സ്ഥാനമേറ്റ ശേഷം അപേക്ഷ നൽകുമെന്ന് ഡെമോക്രാറ്റുകൾ അറിയിച്ചു.
തെരഞ്ഞെടുപ്പിലെ വിവിധ സംസ്ഥാനങ്ങളിലെ ഫലങ്ങൾ ഔദ്യോഗികമായി പാർലമെന്റ് ചേർന്ന ദിവസമാണ് ട്രംപ് അനുകൂലികൾ പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയത്. ഇതിനെതുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിക്കുകയും ചെയ്തു.
















Comments