ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം. ഭീകരപ്രവർത്തനങ്ങളേയും ആഭ്യന്തര സുരക്ഷയേയും സംബന്ധിച്ച 2020 ലെ റിപ്പോർട്ടിലാണ് പരാമർശം . കഴിഞ്ഞ നവംബർ മാസം 15-ാം തീയതിവരെയുള്ള റിപ്പോർട്ടിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഭീകരപ്രവർത്തനത്തിൽ 63 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിക്കുന്ന സൈനികരുടേയും പോലീസുദ്യോ ഗസ്ഥരുടേയും എണ്ണത്തിലും കുറവുണ്ടായതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. പ്രദേശത്തെ പൗരന്മാരുടെ ജീവഹാനി നിരക്കിലും 15 ശതമാനം കുറവ് വന്നതായി റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്ര നിയമങ്ങൾ കർശനമായി പാലിക്കപ്പെട്ടതാണ് ഭീകരതക്കെതിരായ പോരാട്ടം ശക്തമാക്കാൻ സഹായിച്ചതെന്നും ആഭ്യന്തരവകുപ്പ് പറയുന്നു. നിയമങ്ങൾ ലഡാക്കിലും ജമ്മുകശ്മീർ മേഖലയിലും സൈന്യത്തിനും പോലീസിനും കൂടുതൽ സ്വതന്ത്ര്യമായ നിലപാട് എടുക്കാൻ സഹായകരമായി. ഇതിനൊപ്പം വിഘടനവാദികളെ നിയന്ത്രിക്കുകയും അതിർത്തി കടന്നുള്ള ഭീകരരുടെ വരവ് തടയാൻ കഴിഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതിർത്തിയിലും പാക് അധീന കശ്മീരിലുമായി ഒറ്റപ്പെട്ടുപോയ കുടുംബങ്ങളുടെ പുനരധി വാസത്തിനായി ഒരു കുടുംബത്തിന് അഞ്ചര ലക്ഷം രൂപ എന്ന കണക്കിൽ 36,384 കുടുംബങ്ങൾക്ക് നൽകി. പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും ജമ്മുകശ്മീരിലെത്തി കാലങ്ങളായി അഭയാർത്ഥികളായി താമസിച്ചിരുന്ന 5764 കുടുംബങ്ങൾക്കും അഞ്ചര ലക്ഷം രൂപ വീതം നൽകിയതായും ആഭ്യന്തര വകുപ്പ് അറിയിച്ചു.
















Comments